ദുബായ്:ദുബായ് എമിറേറ്റിന്റെ ലോഗോ ദുരുപയോഗം ചെയ്താൽ തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കും. മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവും ഒരുലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഒന്നുമാണ് ചുമത്തപ്പെടുക. നിയമം നിലവിൽ വരുമ്പോൾ ചിഹ്നം ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവർ മുൻകൂർ അനുമതി നേടിയിട്ടില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ഉപയോഗം പൂർണമായും നിർത്തണമെന്നും അധികൃതർ നിർദേശിച്ചു.
![]()
