ജിദ്ദ: കനത്ത മഴയുടെ പശ്ചാതലത്തിൽ സൗദി വിദ്യാഭ്യാസ വകുപ്പ് ഇന്ന് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ്, മക്ക, ഖുൻഫുദ എന്നിവിടങ്ങളിലെ കലാലയങ്ങൾക്കു അവധി നൽകി. മദ്റസത്തി പ്ലാറ്റ്ഫോം വഴിയായിരിക്കും സ്കൂൾ പ്രവർത്തിക്കുക. മക്ക, ജിദ്ദ എന്നിവടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു
ജിദ്ദ യൂനിവേഴ്സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു. ജുമൂം, ബഹ്റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു.
![]()
