ഗാസ: ‘സലാം…ശാലോം..’ ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിനിടയിൽ ഹമാസിന്റെ പിടിയിലകപ്പെട്ട വനിത ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ആഴ്ചകളായി ഹമാസ് ബന്ദിയാക്കി വെച്ചിരുന്ന ഇസ്രായേൽ വനിതകളാണ് കഴിഞ്ഞ ദിവസം മോചിതരായത്. ഇവരുടെ മോചനം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു. വിടപറഞ്ഞു സ്വന്തം അതിർത്തി കടക്കുന്നതിനിടയിൽ ഇസ്രായേലി വനിതകൾ ഹമാസ് പോരാളികൾക്ക് സലാം പറഞ്ഞും ഹസ്തദാനം നൽകിയുമാണ് മടങ്ങിയത്.
മോചിതരായ ലിഫ്ഷിറ്റ്സും കൂപ്പറും സുരക്ഷിതരായി ഇസ്രായേൽ സൈനിക ആസ്ഥാനത്തു എത്തിയതായും ഇസ്രായേൽ ചാനൽ റിപ്പോർട്ട് ചെയ്തു. ഇവർ ബന്ദിയാക്കപ്പെട്ട സമയത്തു ഹമാസ് നൽകിയ ചായയും ബിസ്ക്കറ്റും കഴിച്ചു ഹമാസ് പോരാളികൾക്കൊപ്പം കുശലം പറഞ്ഞും പുഞ്ചിരിച്ചും സംസാരിക്കുന്ന വീഡിയോ മുൻപ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
![]()
