ജനീവ: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഒരു സുപ്രഭാതത്തിൽ ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ലെന്നു യു. എൻ സെക്രട്ടറി ജനറൽ ആൻറ്റോണിയൊ ഗുട്ടറസ്. കഴിഞ്ഞ 56 വർഷമായി ഫലസ്തീൻ ജനത അനുഭവിക്കുന്ന അധിനിവേശത്തിന്റെ പരിണിതഫലമാണെന്നു സെക്രട്ടറി ജനറൽ പറഞ്ഞു. 56 വർഷമായി ശ്വാസം മുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് കൊണ്ട് തന്നെ ഹമാസ് നടത്തിയ ആക്രമണം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതെന്ന് പറയാനാകില്ല. യു. എൻ സെക്രട്ടറി ജനറലിന്റെ പ്രതികരണം ലോക രാജ്യങ്ങളിൽ ഏറെ ചറ്ച്ച ചെയ്യപ്പെടുന്നു. ഇതിനിടയിൽ ആൻറ്റോണിയൊ ഗുട്ടറസിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ അംബാസിഡർ രംഗത്തെത്തിയിട്ടുണ്ട്. കരയുദ്ധം ആരംഭിച്ചതോടെ ഇസ്രായേൽ ഫലസ്തീൻ സാഹചര്യം ഏറെ വഷളാകുന്നതായും ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
![]()
