റിയാദ് :രണ്ടാമത് സൗദി ഗെയിംസ് നവംബർ 26 മുതൽ ഡിസംബർ 10 വരെ നടക്കും.അതിനു മുന്നോടിയായുള്ള ദീപശിഖ പ്രയാണം തുടങ്ങി.പതിമൂന്നു പ്രാവശ്യകളിലൂടെ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രയാണമാണ് സംഘടിപ്പിച്ചിരിക്കുന്നത്.റിയാദ് പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്സ് കോംപ്ലക്സിന്റെ മുന്നിൽ നടന്ന ചടങ്ങിൽ ഒളിൽപിക്സ് ആൻഡ് പാരാലിംബിക്സ് കമ്മീറ്റി വൈസ് പ്രസിഡന്റും സൗദി ഗെയിംസ് ഡയറക്ടറുമായ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉത്ഘാടനം ചെയ്തു.സൗദിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ പ്രവാസികൾക്കും പങ്കെടുക്കാൻ അവസരമുണ്ടെന്നു ഫഹദ് ബിൻ ജലവി പറഞ്ഞു.
ചടങ്ങിൽ സൗദി ഗെയിംസ് ഡെപ്യൂട്ടി ഡയറക്ടർ ദലീൽ ബിൻത് നഹാർ ബിൻ സൗദ് ബിൻ അബ്ദുൽ അസ്സിസ് രാജകുമാരിയും കായിക മേഖലയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഒരു മാസം കൊണ്ട് സൗദിയിലെ 13 പ്രവിശ്യകളിലെ ഇരുപതിലധികം നഗരങ്ങളിലൂടെ പ്രയാണം നടത്തും.66 കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ ഉണ്ടാവും.
.200 ൽ അധികം ക്ലബ്ബ്കളെ പ്രതിനിധീകരിച്ചു എണ്ണായിരത്തിലധികം പുരുഷ വനിതാ താരങ്ങൾ പങ്കെടുക്കുന്ന സൗദി ഗെയിംസിൽ 53 ഇനം കായിക മത്സരങ്ങൾ ഉണ്ടാവും
![]()
