ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം.15 പേർ മരിച്ചു. നൂറിലറെ പേര്‍ക്ക് ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് അപകടം.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
![]()
