റിയാദ് : റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ കൊച്ചി കൂട്ടായ്മ യുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ച് “ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യുക” എന്ന ക്യാമ്പയിനിന്റെ ഭാഗമായി റിയാദ് കൊച്ചി കൂട്ടായ്മ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊച്ചി കൂട്ടായ്മ പ്രസിഡന്റ് കെ.ബി.ഷാജി,സെക്രട്ടറി ജിനോഷ്, ട്രഷറർ റഫീഖ്, ഇവന്റ് കൺട്രോളർ ഹസീബ്,വൈസ് പ്രസിഡന്റ് റിയാസ്,ജോയിന്റ് സെക്രട്ടറി സാജിദ്, നിർവാഹക സമിതി അംഗങ്ങളായ അഷ്റഫ് ടാക്, ജലീൽ കൊച്ചിൻ, തൻവീർ, ഷാജി, ഷഹീൻ, ഹാഫിസ് എന്നിവർ നേതൃത്വം നൽകി.
ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹി ഗഫൂർ കൊയിലാണ്ടി, പ്രവാസി മലയാളി ഫൌണ്ടേഷൻ പ്രതിനിധികളായ ബിനു കെ തോമസ്,ഷിബു ഉസ്മാൻ,റസ്സൽ മഠത്തിപറമ്പിൽ,റിയാസ് വണ്ടൂർ, തുടങ്ങി റിയാദിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ ക്യാമ്പിൽ സന്നിഹിതരായിരുന്നു. അൻപതോളമാളുകളാണ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ രക്തദാനം ചെയ്തത്.
![]()
