റിയാദ്: സന്ദർശക വിസ സൗദിക്ക് പുറത്തുപോകാതെ തന്നെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശക വിസകളാണ് ഇങ്ങനെ പുതുക്കാൻ അവസരം വന്നിരിക്കുന്നത്.പുതിയ തീരുമാനം മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.
അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള് വഴിയാണ് വിസകൾ പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ വിസ പുതുക്കാം.വിസ നീട്ടുന്നതിന് പാസ്പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസാത്ത് ഫീസ് അടക്കേണ്ടത്. മള്‍ട്ടിപ്ള്‍ വിസക്ക് മൂന്നു മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി എടുത്തിരിക്കണം.വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്.നേരത്തെ ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു.
![]()
