റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ: പ്രവാസി വിദ്യാർത്ഥികളുടെയും യുവതയുടെയും സർഗാവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ രിസാല സ്റ്റഡി സർക്കിൾ നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവുകളുടെ ഭാഗമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ഹായിൽ സോൺ സാഹിത്യോത്സവിന് പ്രൗഢസമാപനം.
കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നല്കി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്
ആത്മാവ് തൊടുന്ന ആസ്വാദനങ്ങളിലൂടെ ആരോഗ്യകരമായ മത്സരങ്ങൾക്ക് സന്ദർഭമൊരുക്കി ഹായിൽ സോൺ കലാലയം സാംസ്കാരിക വേദി പതിമൂന്നാമത് എഡിഷൻ സാഹിത്യോത്സവ് നടന്നത്.
അടിസ്ഥാന ഘടകമായ യൂനിറ്റ് സാഹിത്യോത്സവിൽ വിജയിച്ച് വീണ്ടും സെക്ടർ സാഹിത്യോത്സവിൽ പങ്കെടുത്ത് അവിടെയും വിജയിച്ചവരാണ് സോൺ സാഹിത്യോത്സവിൽ മത്സരിച്ചത്. സോൺ സാഹിത്യോത്സവുകളിലെ ജേതാക്കൾ മാറ്റുരക്കുന്ന നാഷണൽ തല സാഹിത്യോത്സവ് ഈ മാസം 27 ന് ദമ്മാമിൽ നടക്കും .
നുഗ്രയിലെ അൽ ഹിന്ദഖ ഇസ്തിറാഹയിൽ നടന്ന ഹായിൽ സോൺ സാഹിത്യോത്സവിൻ്റെ സാംസ്കാരിക സമ്മേളനം സ്വാഗത സംഘം ചെയർമാൻ ബഷീർ സഅദി കിന്നിംഗാറിൻ്റെ അദ്ധ്യക്ഷതയിൽ ജീവകാരുണ്യ പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു.
ആർ എസ് സി സൗദി ഈസ്റ്റ് നാഷണൽ പ്രതിനിധി ജാബിർ കൊട്ടോണ്ടി സന്ദേശ പ്രഭാഷണം നടത്തി. സമ്മേളനത്തിൻ്റെ ഭാഗമായി ഫലസ്ഥിൻ ഐക്യദാർഡ്യ പ്രമേയം അഫ്സൽ കായംകുളം അവതരിപ്പിച്ചു. വിജയികൽക്കുള്ള സമ്മാനധാന ചടങ്ങ് നിസാം അൽ ഹബിബ്, മനോജ് സിറ്റി ഫ്ലവർ, അബ്ദുൽ സത്താർ പുന്നാട്, റജീസ് ഇരിട്ടി, കോയ ഇൻഡോമി, ബഷീർ നെല്ലളം, അബ്ദുൽ സലാം സഅദി, സിദ്ധീഖ് സഖാഫി കൊല്ലം,ഷുഹൈബ് കോണിയത്ത്, സുബേർ വേളൂർ, ഷെറഫുദീൻ താഴെ ചൊവ്വ, മുസ്ഥഫ അത്തോളി അബ്ദുൽ റഹിം കായംകുളം, സിദ്ധിഖ് മലബാർ, മുസമ്മിൽ മാഹീൻ, റിഷാബ് കാന്തപുരം,ജുനൈദ് മമ്പാട്,തുടങ്ങിയ ഹായിലിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു .
ഇരുന്നുറോളം പ്രതിഭകൾ എഴുപതോളം വിവിധ മത്സരയിനങ്ങളിൽ മാറ്റുരച്ചപ്പോൾ ഹായിൽ സിറ്റി സെക്ടർ ഒന്നാംസ്ഥാനവും നുഗ്ര സെക്ടർ രണ്ടാംസ്ഥാനവും നേടി.
സോൺ തലത്തിൽ മുഹമ്മദ് നസീഹ് കലാപ്രതിഭയായും ഇശീഖ ഫാത്തിമയെ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറി നൗഫൽ പറക്കുന്ന് സ്വാഗതവും, ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.
![]()
