റിയാദ്: സൗദി അറേബ്യായിൽ വൈദ്യുതി ഉപയോഗത്തിലെ നിയമലംഘനങ്ങൾ പിടിക്കപ്പെട്ടാൽ വൻ പിഴ നൽകേണ്ടിവരുമെന്നു മുന്നറിയിപ്പ്. സൗദി ജല-വൈദ്യുതി റെഗുലേറ്ററി അതോറിട്ടി ഡയറക്ടേറ്റാണ് മുന്നറിപ്പ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം മീറ്ററിലും അനുബന്ധ ഉപകരണങ്ങളിലും കൃത്രിമം നടത്തിയാൽ അയ്യായിരം മുതൽ അഞ്ചുലക്ഷം റിയാൽ വരെ പിഴ ലഭിക്കും. നിയമ ലംഘനങ്ങൾക്ക് സഹായിക്കുന്നവർക്കും പിഴ ലഭിക്കുമെന്നും അതോറിട്ടി മുന്നറിയിപ്പ് നൽകി. താമസ സ്ഥലങ്ങളിലും വ്യാവസായിക കേന്ദ്രങ്ങളിലും ഇതിന്റെ ഭാഗമായി പരിശോധനകൾ നടത്തും. പിടിക്കപെടുന്നവർക്ക് പിഴ നൽകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വൈദ്യുതി സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നു ഡയറക്ട്രേറ്റ് ട്വിറ്റ് ചെയ്തു.
![]()
