ദുബായ് :ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മഹാനവമി, ദസറ ആഘോഷങ്ങൾ പ്രമാണിച്ച് ഒക്ടോബർ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലാണ് കോൺസുലേറ്റ് അവധി പ്രഖ്യാപിച്ചത്. ഓഫീസ് അവധിയായിരിക്കുമെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യക്കാർക്ക് കോൺസുലേറ്റുമായി 24 മണിക്കൂറും ബന്ധപ്പെടാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 800-46842, വാട്സ്ആപ്പ്: 971543090571.
![]()
