റിയാദ് :സെപ്റ്റംബർ 22 ന് വിന്റർ ടൈം കമ്പനി മുഖ്യ പ്രയോജകരായ ‘റിയാദ് ടാക്കിസ് മെഗാഷോ 2023’ യുടെ ആദ്യ പോസ്റ്റർ പ്രകാശനം മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് വിന്റർ ടൈം കമ്പനി എം ഡി വർഗീസ് കെ ജോസഫ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊടുക്കാടിന് കൈമാറി നിർവഹിച്ചു.
റിയാദ് ടാക്കിസ് പ്രസിഡന്റ് നൗഷാദ് ആലുവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി അലിഅലുവ , സനു മാവേലിക്കര , ശങ്കർ കേശവൻ , ഡൊമിനിക് സാവിയോ , ജോർജ് തൃശൂർ , സലാം പെരുമ്പാവൂർ , ഷമീർ കല്ലിംഗൽ , ഷൈജു പച്ച , സജീർ സമദ് , അനസ് കെ ആർ , വരുൺ പി വി , നബീൽ ഷാ , റിജോഷ് കടലുണ്ടി , അനിൽ കുമാർ തമ്പുരു , ഫൈസൽ കൊച്ചു , ജോണി തോമസ് , സിജോ മാവേലിക്കര എന്നിവർ സംസാരിച്ചു.വ്യത്യസ്തമായ ഗാനാലാപനത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ പ്രശസ്തരായ അരവിവിന്ദ് വേണുഗോപാൽ ,സിന്ധു_പ്രംകുമാർ , അവനി എസ്എസ് ,അതുൽനറുകര എന്നി നാല് ഗായകർ ‘റിയാദ് ടാക്കിസ് മെഗാ ഷോ’ യുടെ ഭാഗമാവുന്നു. കൂടാതെ റിയാദിലെ കലാകാരൻമാരുടെ കലാവിരുന്നും അരങ്ങേറും.
![]()
