ന്യൂയോർക്ക്: ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും അമേരിക്കയിൽ ഊഷ്മള സ്വീകരണം.
ജോൺ എഫ് കെന്നടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തെ കോൺസൽ ജനറൽ രൺധീപ് ജെയ്സ്വാൾ, നോർക്ക ഡയറക്ടർ കെ. അനിരുദ്ധൻ, ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് കെ. ജി. മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, നിയമ സഭ സ്പീക്കർ എം. എൻ. ഷംസീർ, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ, രാജ്യ സഭ അംഗം ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്കയുടെ ഉദ്യോഗസ്ഥ സംഘവുമാണ് ന്യൂയോർക്കിൽ എത്തിയത്.
![]()
