കൊച്ചി : മുതിർന്ന സി പി ഐ എം നേതാവും പരേതനായ മുൻ പി ബി അംഗം ഇ ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദൻ ( 86 )അന്തരിച്ചു.വാർധക്യ സഹജമായ രോഗങ്ങൾ കാരണം ചികിത്സയിലിരിക്കെ പറവൂരിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം,അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ഭാരവാഹി അടക്കം നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
![]()
