കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യ വിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലേക്ക് ടൂർ പാക്കേജ് പ്രഖ്യാപിച്ചു സ്വകാര്യ ടൂർ ഓപ്പറേറ്റർ. ആറ്റിങ്ങൽ സ്വദേശിയും വിശ്വശ്രീ ടൂർ ആൻഡ് ട്രാവെൽസ് ഉടമ പ്രശാന്തൻ ആണ് തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിക്ക് ടൂർ പാക്കേജ് ആരംഭിച്ചിരിക്കുന്നത്.
ജൂലൈ മാസം ഒരു ട്രിപ്പ് പുതുപ്പള്ളി വഴി പോയപ്പോൾ ബസ്സിലെ യാത്രക്കാർ ഉമ്മൻചാണ്ടിയുടെ കബറിടം കാണാൻ താല്പര്യം പ്രകടിപ്പിക്കുകയും അവിടെത്തി അവരുമായി കുറച്ചു നേരം അവിടെ സമയം ചിലവഴിച്ചിരുന്നു.ആറ്റിങ്ങലിൽ നിന്ന് രാവിലേ 7 ന് പുറപ്പെട്ടു രാത്രി തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒരാൾക്ക് 500 രൂപയാണ് ചാർജ്ജ്.കോൺട്രാക്ട് ക്യാരൈജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ പ്രശാന്തന്റെ ആദ്യ പുതുപ്പള്ളി ട്രിപ്പിലേക്ക് ഇതിനകം 20 പേർ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. അങ്ങനെ ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന്റെ കബറിടത്തിലേക്കുള്ള ടൂർ പാക്കേജ് തുടങ്ങിയ ബഹുമതിയും പ്രശാന്തൻ സ്വന്തമാക്കി
![]()
