ഖത്തർ : ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര് സിറ്റിയുടെ അന്താരാഷ്ട്ര പുരസ്കാരം വീണ്ടും മലയാളികൾക്ക്.
സിമി പോളിനും ഷഫീഖ് ഹുദവിയുമാണ് ആദരവിന് അർഹരായത്
ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിം ഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കഴിഞ്ഞ കാല് നൂറ്റാണ്ടോളം ഖത്തറില്‍ സിമി പോളിന്റെ ഗാര്‍ഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്കോ ഫ്ളവര്‍ ആന്റ് വെജിറ്റബിള്‍ ഷോകളിലടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാര്ഡന് വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദര്‍ശിക്കാറുള്ളത്.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി (കോടങ്ങാട്) സ്വദേശിയായ ഷഫീഖ് ഹുദവിക്ക് ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡാണ് ലഭിച്ചത്. തീര്‍ത്തും ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഹുദവി സ്വന്തം പരിശ്രമങ്ങള്‍കൊണ്ട് ഒരു മികച്ച സംരംഭകനായി വളരുകയായിരുന്നുവെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. \
ഖത്തറിന് പുറമേ യു.എ.ഇ, ഈജിപ്ത് , ഇന്ത്യ എന്നിവിടങ്ങളില്‍ ശാഖകളുള്ള അല്‍ മവാസിം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. അല്‍ മവാസിം ട്രാന്‍സ് ലേഷന് ആന്റ് സര്‍വീസസ്, ലീഗല്‍ ഫോര്‍ ട്രാന്‍സ് ലേഷന് ആന്റ് സര്‍വീസസ്, അല്‍ മവാസിം അക്കാദമി, സി.കെ.എസ്. ലിമോസിന്, തുടങ്ങിയവയാണ് അല്‍ മവാസിം ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങള്‍.പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡല്‍ഹി യിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സോഷ്യല്‍ ലീഡേര്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേര്സിറ്റി വൈസ് ചാന്‍സിലറും തമിഴ് നാട് മുന്‍ ജഡ്ജുമായ ഡോ.കെ.വെങ്കിടേശന്, തമിഴ് നാട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സമ്പത്ത് കുമാര്‍ ഐ.എ.എസ്, യൂണിവേര്സിറ്റി ഡയറക്ടര്‍ വലര്‍മതി എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്
![]()
