റിയാദ്: സൗദി അറേബിയയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് ശക്തമായ ചൂടാണ് രേഖപ്പെടുത്തിയത്. പല നഗരങ്ങളിലും 45 ഡിഗ്രി സെൽഷ്യസ്നു മുകളിലാണ് ഇന്നത്തെ ചൂട്. ദമ്മാം, റിയാദ്, മക്ക, മദീന,ഖസീം,തബൂക് എന്നിവിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ്നുമുകളിൽ ചൂട് രേഖപ്പെടുത്തി. ഇയ്യിടങ്ങളിൽ ചൂട് കാറ്റും നിലനിന്നിരുന്നു. ചൂട് ശക്തമാകും എന്ന മുന്നറിയിപ്പ് നിലനിന്നതിനാൽ പകൽ ജോലികൾക്ക് പല കമ്പനികളും തൊഴിലാളികളെ വിന്യസിച്ചിരുന്നില്ല. ഇവ പരിശോധിക്കുവാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ പണിയിടങ്ങളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.
![]()
