കണ്ണൂർ : ബസിൽ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം, ദൃശ്യങ്ങൾ പങ്കുവച്ച് യുവതി: അന്വേഷണം ആരംഭിച്ചു
ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
മധ്യവയസ്കനായ യാത്രക്കാരനാണ് നഗ്നതാ പ്രദർശനം നടത്തിയത്. യാത്രക്കാരിയായ യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവതി പങ്കുവെച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ് പറഞ്ഞു.
ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കന്റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസ്സിലുണ്ടായിരുന്നത്.പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന മദ്ധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.
![]()
