റിയാദ് : വെള്ളിയാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ ശനിയാഴ്ച (മാർച്ച് 1 ) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.സൗദിയിലെ തുമൈറിലും ഹൂത്വ സുദൈറിലും ആണ് മാസപ്പിറവി കണ്ടത്.ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.സുപ്രീം കോടതി ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഇറക്കും .ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന് നാളെ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
![]()
