മലപ്പുറം : മുണ്ടുപറമ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ് ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ദ്ധന്‍ എന്നിവരാണ് മരിച്ചത്.
ദമ്പതികളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്കി കൊന്ന ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![]()
