കമ്പം :ജനവാസ മേഖലയിലേക്ക് അരികൊമ്പൻ എത്തിയതോടെ കമ്പത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ.കൊമ്പനെ തിരികെ ടൗണിൽ നിന്ന് കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിൽ ആണ്.ഇന്ന് രാവിലെ ടൗണിലേക്ക് എത്തിയ കൊമ്പൻ പാഞ്ഞു നടന്നു
ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഓട്ടോ റിക്ഷകൾ തകർക്കുകയും ചെയ്തു.പോലീസ്, വനം വകുപ്പ് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.കുങ്കിയനാകളെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്
![]()
