കൊച്ചി :നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം സിനിമ താരങ്ങളുടെ കൂട്ടായ്മയായ “അമ്മ”യിൽ അംഗത്വം നൽകില്ല.
ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് ഉള്ളത് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും.
നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. അതേസമയം, നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം നൽകി.
![]()
