റിയാദ്.
റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടന ആയ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ (റിംല ) 6മത് വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനായി
പ്രശസ്ത സൌത്ത് ഇന്ത്യൻ പിന്നണി ഗായകൻ ഉണ്ണിമേനോൻ റിയാദിൽ എത്തി.
മെയ് 17 വെള്ളിയാഴ്ച എക്സിറ്റ് 33 ലേ അൽ മാലി ഓഡിറ്റോറിയത്തിൽ ആണ് പുതുവെള്ളൈ മഴൈ എന്ന സംഗീത നിശ നടക്കുന്നത്.റിയാദ്
ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ റിംല പ്രസിഡന്റ് ബാബുരാജ്, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ, ട്രഷറർ രാജൻ മാത്തൂർ, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, പദ്മിനി ടീച്ചർ, ബിനീഷ് രാഘവൻ, അശ്വിൻ, ഹരിത അശ്വിൻ, ശാലു അൻസാർ,ദേവിക ബാബുരാജ്,
ബിനു ശങ്കരൻ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
![]()
