ന്യൂഡൽഹി: ഗുജറാത്തു കലാപത്തിൽ കൂട്ടബലാത്സംഘത്തിനു ഇരയായ ബൾക്കീസ് ബാനുവിന്റെ പരാതിയിൽ ഇടപ്പെട്ട് സുപ്രിം കോടതി. ബലാത്സംഘ കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ പരാതി നൽകിയ ബൾക്കീസ് ബാനുവിന്റെ നീക്കങ്ങൾക്ക് സുപ്രിം കോടതിയുടെ ഇടപെടലിനുപുറമെ ഗുജറാത്തു സർക്കാരിനെ രൂക്ഷമായി വിമർശിച്ചുമാണ് പരമോന്നത കോടതി വിഷയത്തിൽ ഇടപെട്ടത്. ഗുജറാത്തു സർക്കാർ പ്രതികളുമായി ഒത്തുകളിച്ചെന്നും കോടതി വിമർശിച്ചു.
കൂടാതെ വിട്ടയച്ച മുഴുവൻ പ്രതികളെയും തിരിച്ചു ജയിലിൽ എത്തിക്കണമെന്നും വിധിച്ചു. നിയമ വ്യവസ്ഥയെ അട്ടിമറിക്കുകയും ഇല്ലാത്ത അധികാരം കീഴ് കോടതി ഉപയോഗിച്ചെന്നും അധികാര ദുർവിനിയോഗം നടത്തിയതായും സുപ്രിം കോടതി വിലയിരുത്തി. കീഴ്കോടതി പ്രതികളെ വെറുതെ വിട്ടതായി പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കുന്നതായും പ്രത്യേക ബെഞ്ചു വിധി പ്രസ്താവനയിൽ പറഞ്ഞു.
![]()
