റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജീവസ്പന്ദനം എന്ന ശീർഷകത്തിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ജൂൺ 16 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മലാസ് ലുലു ഹൈപ്പർ മാർക്കറ്റിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
തുടർച്ചയായി കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിവരുന്നത്. ജീവകാരുണ്യ കമ്മറ്റിയുടെ കീഴിൽ ഒരു രക്തദാന സെൽ പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂട്ടം ചേരുന്നതിന് വിലക്കുള്ളതിനാൽ 2020ൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പകരം ആവശ്യത്തിനുസരിച്ച് വിവിധ ആശുപത്രികളിൽ കേളി പ്രവർത്തകർ രക്തം നൽകുകയായിരുന്നു.ജീവകാരുണ്യ വിഭാഗം സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അവധി ദിവസങ്ങളിൽ കേളി പ്രവർത്തകർക്കും മറ്റ് പൊതു സമൂഹത്തിലെ രക്തദാധാകൾക്കും പങ്കെടുക്കാവുന്ന തരത്തിൽ പൊതു ഇടങ്ങളിലേക്ക് ക്യാമ്പുകൾ സംഘടിപ്പിച്ചു സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാണ് കേളി.
വിവിധ ഏരിയകളിൽ നിന്ന് രക്തദാതാക്കളെ എത്തിക്കുന്നതിന് രണ്ട് മിനി ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.ക്യാമ്പിന്റെ വിജയത്തിനായി നാസർ പൊന്നാനി( ചെയർമാൻ), ജാർനെറ്റ് നെൽസൻ (വൈസ് ചെയർമാൻ) , അലി പട്ടമ്പി (കൺവീനർ) , സലീം മടവൂർ (ജോയിന്റ് കൺവീനർ), എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയുടെ പ്രവർത്തനം അവസാന ഘട്ട ഒരുക്കത്തിലേക്ക് കടക്കുന്നു.
കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും , പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തിൽ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നാസർ പൊന്നാനി (0506133010 ),അലി പട്ടാമ്പി( 050 806 0513 ) എന്നിവരെ ബന്ധപ്പെടാം.
വാർത്ത സമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ,സെക്രട്ടറി സുരേഷ് കണ്ണപുരം
ട്രഷറർ ജോസഫ് ഷാജി,സംഘാടക സമിതി ചെയർമാൻ നാസർ പൊന്നാനി,കൺവീനർ അലി പട്ടാമ്പി എന്നിവർ പങ്കെടുത്തു.
![]()
