ജിദ്ദ: സാമൂഹിക പ്രവർത്തകനും കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്ററിന്റെ മുന്‍നിര പ്രവര്‍ത്തകനുമായ ജാഫര്‍ സാദിഖിന് ജിദ്ദ ചാപ്റ്റര്‍ യാത്രയയപ്പ് നല്കി. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സി.ടി. ഹാഫിദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.യാത്രയയപ്പ് സംഗമം മുതിര്‍ന്ന കെ.പി.ജെ.സി. അംഗം ഇസ്മായില്‍ കല്ലായി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എന്‍. മുഹമ്മദലി, കുഞ്ഞാപ്പു, വി.പി. ഷമീര്‍, ഷംസു പുല്‍വെട്ട, അഷറഫ് കൂട്ടത്തി, സി.ടി. സജീര്‍, റഹ്മത്തുള്ള തെക്കന്‍, ജുവൈദ് കൂട്ടത്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തന്റെ പ്രവാസ ജീവിതത്തിലെ സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങള്‍ മരണം വരെ മറക്കാന്‍ കഴിയില്ലെന്ന് മറുപടി പ്രസംഗത്തില്‍ ജാഫര്‍ സാദിഖ് പറഞ്ഞു. ജനറല്‍ സെക്രട്ടറി ഗഫാര്‍ മാട്ടുമ്മല്‍ സ്വാഗതവും ഫൈസല്‍ പി.എസ്. നന്ദിയും പറഞ്ഞു.
26 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ചാണ് ജാഫര്‍ സാദിഖ് ജിദ്ദയോട് വിടപറയുന്നത്. കെ.പി.ജെ.സി.യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ തരിശ് ജിദ്ദ പ്രവാസി അസോസിയേഷന് സെക്രട്ടറി, ഖജാഞ്ചി എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു.
![]()
