റിയാദ് : സൗദിയിലെ റോളക്സ് ട്രാവെൽസ് ഉടമയും ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന സ്റ്റീഫൻ ജോസഫ് കോട്ടയം നാട്ടിൽ അന്തരിച്ചു.61 വയസായിരുന്നു.
വൈലപ്പള്ളിമറ്റം കുടുംബാംഗമാണ്.
നാലു പതിറ്റാണ്ടായി ബത്തയിൽ അപ്പോളോ ഡിമോറോ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന റോളക്സ് ട്രാവൽസ് സ്ഥാപനം നടത്തിവന്നിരുന്ന അദ്ദേഹം നിശബ്ദത ജീവകാരുണ്യ പ്രവർത്തകൻ ആയിരുന്നു. റിയാദിന്റെ പ്രാന്ത പ്രദേശമായ മറാത്തിൽ കുടുംബ സമേതം താമസിക്കുകയായിരുന്നു.
ആഗോള പ്രവാസി സംഘടനയായ പി എം എഫ് സൗദി, ഗ്ലോബൽ ഭാരവാഹിയായിരുന്നു.
ഭാര്യ:ഷിക്കു സ്റ്റീഫൻ (നഴ്സ്,മാറാത്ത് ജനറൽ ഹോസ്പിറ്റൽ, )
മക്കൾ : സ്റ്റാൻലി സ്റ്റീഫൻ (റിയാദ് ), സ്റ്റെസ്ലി സ്റ്റീഫൻ (നഴ്സ്,അൽ മീശാരി ഹോസ്പിറ്റൽ,റിയാദ്), തോമസ് (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, മജ്മ).
മരുമകൾ : റിയ
സംസ്ക്കാരം പിന്നീട്.
![]()
