ബുറൈദ : ഷാഫി പറമ്പിൽ എം.പിക്കും കോൺഗ്രസ് പ്രവർത്തകർക്കും നേരെ പോലീസ് നടത്തിയ ക്രൂരമായ നര നായാട്ടിൽ ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി പ്രതിഷേധിച്ചു. പോലീസ് നടത്തിയ നര നായാട്ടിൽ ഗുരുതമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി പറമ്പിൽ എം പി അടിയന്തര സർജറിക്ക് വിധേയനായി ആശുപത്രിയിൽ തുടരുകയാണ് .
ശബരിമലയിൽ നടത്തിയ സ്വർണ്ണക്കൊള്ള മറച്ചു വെയ്ക്കാനും ജന ശ്രദ്ധ തിരിച്ചു വിടാനുമായി ആഭ്യന്തര ചുമതല കൂടിയുള്ള പിണറായി വിജയൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ ഗുണ്ടകളെയും പോലീസിനെയും അഴിച്ചു വിട്ടിരിക്കുന്നു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയുമാണ് എന്നും യോഗം കുറ്റപ്പെടുത്തി.
പ്രതിഷേധ യോഗത്തിൽ പ്രസിഡൻ്റ് അബദുറഹിമാൻ തിരൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ കാപ്പാട്, റഹീം കണ്ണൂർ, അമീസ് സ്വലാഹി, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ജോയ്ൻ്റ് ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
![]()
