റിയാദ് : വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു.മലാസിൽ വച്ച് നടന്ന കമ്മിറ്റിയിൽ ആയിരുന്നു പ്രഥമ കമ്മിറ്റിയും ഭാരവാഹികളെയും തെരെഞ്ഞെടുത്തത്.
ഗായകനും സംഗീത സംവിധായകനുമായ കുഞ്ഞിമുഹമ്മദ് തലപ്പുഴയാണ് കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റ്.ജനറൽ സെക്രട്ടറിയായി വർഗ്ഗീസ് പൂക്കോളയും ട്രഷററായി
ബിജു തോമസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.ബിനു തോമസ്,മുത്തലിബ് കാര്യമ്പാടി (വൈസ് പ്രെസിഡെന്റ്),സുരേഷ് ബാബു (അനൂപ് കുഴിത്തടത്തിൽ),ഷിനോജ് ചാക്കോ ഉപ്പു വീട്ടിൽ(ജോ സെക്രട്ടറി ),നിഖിൽ വലിയപറമ്പിൽ(പ്രോഗ്രാം കൺവീനർ) എന്നിവരാണ് സഹ ഭാരവാഹികൾ .
റിയാദിലെ വയനാട് നിവാസികളുടെ ക്ഷേമത്തിനു വേണ്ടിയാണ് സംഘടനയുടെ രൂപീകരണം എന്ന് സംഘാടകർ അറിയിച്ചു.

![]()
