റിയാദ് :റിയാദ് കെ എം സി സി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബിനെ റിയാദ് ഓ ഐ സി സി മലപ്പുറം ജില്ല നേതാക്കൾ സന്ദർശിച്ചു. ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലു പറമ്പന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും മുഖ്യ ചർച്ചയായി.
കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഒ ഐ സി സി നേതാക്കൾ അദ്ദേഹവുമായി പങ്കുവെച്ചു.
ലോക്കൽ ബോഡി ഇലക്ഷനിലും തുടർന്ന് നടക്കാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും ശക്തമായ യു ഡി എഫ് മുന്നേറ്റമുണ്ടാകുമെന്നും കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു.
സകലമേഖലകളിലും സമ്പൂർണ പരാജയമാണ് നിലവിലെ ഇടത് സർക്കാർ. ജനങ്ങൾ യു ഡി എഫിന് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, ജോയിന്റ് ട്രഷറര്‍ ഷറഫു ചിറ്റൻ, വൈസ് പ്രസിഡന്റ് ഉണ്ണി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
![]()
