ദമാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിക്കറ്റ് ക്ലബ്ബായ ജെ കെ സ്ട്രൈക്കേഴ്സ് ഈ കാലയളവിലെ പ്രകടന മികവിനെ അടിസ്ഥാനമാക്കി കളിക്കാരെയും അംഗങ്ങളെയും ആദരിക്കുന്ന വാർഷിക പരിപാടി സംഘടിപ്പിക്കുന്നു.
ആഗസ്ത് 29 വെള്ളിയാഴ്ച ടീമിനു വേണ്ടി കളിച്ച എല്ലാ കളിക്കാരെയും ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ നടത്തുന്ന ചടങ്ങിൽ ഏഷ്യയിലെ മികവുറ്റ കളിക്കാരെയും
കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ വിശിഷ്ട വ്യക്തികളെ ആദരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു .കേരള ക്രിക്കറ്റ് ലീഗ് ചെയർമാനും വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ നാസർ മച്ചാൻ മുഖ്യ അതിഥിയായി പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ ഷബീർ പാറപ്പുറത്ത്,ദീപു എസ് നായർ,രാജേഷ് രാധാകൃഷ്ണൻ,നിസ്സാർ കുന്നത്ത് എന്നിവർ പങ്കെടുത്തു.
![]()
