റിയാദ്: വിദേശ യാത്രകൾക്ക് വിമാന കമ്പനികൾ തിരക്ക് അനുസരിച്ച് ഈടാക്കുന്ന അമിതമായ ടിക്കറ്റ് വർദ്ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു
പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ കോഡിനേറ്റർ പീറ്റർ വർഗ്ഗീസ് ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിലേക്ക് സ്കൂൾ അവിധിക്ക്ശേഷം തിരികെ വരുന്നവരെയും ഓണത്തിന് അവിധിക്ക് പോകുന്നവരെയും ലക്ഷ്യമാക്കി അമിതമായ തുകയാണ് വിമാനക്കമ്പനികൾ വാങ്ങുന്നത്. പ്രവാസികളെ കൊള്ളഅടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. വിദേശ യാത്രകൾക്ക്
ന്യായമായ തുക മാത്രം ഈടാക്കാനും അമിതമായി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന വിമാനക്കമ്പനികൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേന്ദ്രസർക്കാർ ആർജവം കാണിക്കണമെന്ന് അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചു.
പിഎൽസി ഗ്ലോബൽ മീറ്റിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
![]()
