റിയാദ് : റിയാദിലെ യുവ സംരംഭകൻ ജീവകാരുണ്യ സാമൂഹിക രംഗത്ത് ഇടപെടൽ നടത്തിയിരുന്ന മഞ്ചേരി കാരകുന്ന് ഷാപിൻക്കുന്ന് സ്വദേശി ബഷായർ നാട്ടിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം നിര്യാതനായി.
അൽ ജൂദ് ബിസിനെസ്സ് സംരംഭത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു.
ഒരു മാസത്തെ അവധിക്ക് ശേഷം അടുത്ത ദിവസങ്ങളിൽ റിയാദിലേക്ക് തിരിയ്ക്കാനിരിക്കെ ആണ് അന്ത്യം സംഭവിച്ചത്.
ഇന്ന് വൈകുന്നേരം 6 മണിക്ക് പുലത്ത് ജുമാ മസ്ജിദിൽ ഖബറടക്കും
![]()
