റിയാദ് : റിയാദിൽ ഹൃദയാഘാതം മൂലം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) മരണപ്പെട്ടു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്നലെ വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ഹോസ്പിറ്റലിലെക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
പിതാവ്: അബൂബക്കർ . മാതാവ്: അയിഷ (പരേത) . ഭാര്യ: സമീറ .മക്കൾ: ഫഹ് മാൻ,ആയിഷ ഫിസ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്, അബ്ദുറഹ്മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
![]()
