റിയാദ്: അൽ ഗാത്ത് മിദ്നബ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശിയായ റഈസ് (32) മരണപ്പെട്ടു. റഈസിൻ്റെ കൂടെയുണ്ടായിരുന്ന ഭാര്യ നിദ സഫറിന് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം അൽഗാത്ത് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
റിയാദിലെ ‘വഹ്ജ് തുവൈഖ് കോൺട്രാക്റ്റിംഗ് കമ്പനി’യിലെ ഐടി ടെക്നീഷ്യനായ റഈസ്, മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. റഈസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പിതാവ്: അബ്ദുറഹിമാൻ ബറാമി.മാതാവ്: റഹന റഹ്മാൻ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും അൽ ഗാത്ത് കെഎംസിസി യും നേദൃത്വ ത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.മൃതദേഹം സൗദിയിൽ കബറടക്കും.
![]()
