റിയാദ്: തനിമ ഷുമൈസി ഏരിയ നോമ്പുതുറയും സൗഹൃദ സംഗമവും നടത്തി. ആലുവ ചാലക്കൽ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് പ്രിൻസിപ്പൽ നസീഫ് സജ്ജാദ് റമദാൻ സന്ദേശം നൽകി. വ്രതാനുഷ്ഠാനം ഇസ്ലാമിലെ മറ്റു ആരാധനാകർമങ്ങൾ പോലെ തന്നെ സാമൂഹ്യ ഉള്ളടക്കം ചേർന്നതാണെന്നും സൽകർമ്മങ്ങളിൽ മുന്നേറാനുള്ള മുഖ്യമായ പരിശീലന ദിവസങ്ങളാണ് വിശുദ്ധ ഖുർആൻ അവതീർണമായ റമദാൻ മാസമെന്നും അദ്ദേഹം ഉണർത്തി. തനിമ ഏരിയ സമിതി അംഗങ്ങൾ നേതൃത്വം നൽകിയ പരിപാടിയിൽ സഹോദരസമുദായാംഗങ്ങളടക്കം 130 ഓളം ആളുകൾ പങ്കെടുത്തു. തനിമ ഏരിയ പ്രസിഡന്റ് കെ.ടി അഷ്റഫ് അധ്യക്ഷത് വഹിച്ചു.

![]()
