റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ സൗദിയുടെ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം വാഹിദ് സ്ഥാപക ദിന സന്ദേശം നൽകി. ഉപദേശക സമിതി അംഗങ്ങളായ ഷാജി പി കെ, ഷൈജു നമ്പലശേരിൽ, സലിം പള്ളിയിൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ചടങ്ങ് ഉത്ഘാടനം ചെയ്തു.
ചെയർമാൻ മുജീബ് കായംകുളം, പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി, ഭാരവാഹികളായ സമീർ പിച്ചനാട്ട്, രഞ്ജിത്ത്, കെ ജെ അബ്ദുൽ റഷീദ്, നിർവ്വാഹക സമിതി അംഗങ്ങളായ ദാസ് ഈരിക്കൽ, സുധിർ മജീദ്, നൗഷാദ് യാക്കൂബ്, ബഷീർ കോയിക്കലേത്ത്, ബിജു കണ്ടല്ലൂർ, റഷീദ് ചേരാവള്ളി, നിസാം ബഷീർ, നെജി ഇല്ലിക്കുളം, അനന്തു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അൽത്താഫ്, നിറാഷ്, ഖൈസ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ജീവകാരുണ്യ ജോ.കൺവീനർ സുധിർ മൂടയിൽ നന്ദിയും പറഞ്ഞു.
![]()
