ജിദ്ദ: ജിദ്ദ സിജി വിമന്‍ കലക്ടീവ് (ജെ.സി.ഡബ്യു.സി) രണ്ടാമത് വാര്‍ഷികവും (ഇസ്തിദ്ആ), ‘നിസ്വ’ മാഗസിന് പ്രകാശനവും നടത്തി.
അല്‍ നുഖ്ബ കണ്വന്ഷന് സെന്ററില്‍ ജെ.സി.ഡബ്യു.സി ചെയര്‍പേഴ്സണ്‍ റൂബി സമീര്‍ ഡോ. മുശ്താഖ് മുഹമ്മദലിക്കു കൈമാറി മാഗസിന് പ്രകാശനം ചെയ്തു. ‘നിസ്വ’ യെ അനീസ ബൈജുവും മാധ്യമ പ്രവര്ത്തകന് എ.എം സജിത്തും സദസ്സിന് പരിചയപ്പെടുത്തി. റൂബി സമീര്‍ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലൂടെ സാമൂഹികമായ ഉന്നമനത്തിന്റെ മികവുറ്റ മാതൃക ജിദ്ദയിലെ സഹോദരിമാര്‍ക്കായി കാഴ്ച വെക്കുന്ന ജെ.സി.ഡബ്യു.സിയുടെ പ്രവര്‍ത്തനങ്ങളെ സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്മാന് മുഹമ്മദ് കുഞ്ഞിയും, വിഷണറി ലീഡര്‍ കെ.ടി അബൂബക്കറും അഭിനന്ദിച്ചു. മുഖ്യാതിഥി ഡോ. മുശ്താഖ് മുഹമ്മദലി ഇസ്ലാമിക ചരിത്രത്തിലെ വിവിധ മേഖലകളില്‍ പ്രശോഭിച്ച 10 വനിതകളെ സദസ്സിനു പരിചയപ്പെടുത്തുകയും അവരിലെ മാതൃക ഉള്‍ക്കൊണ്ടു പ്രവൃത്തിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തു.ജെ.സി.ഡബ്യു.സി അംഗമായ ജസീന മുജീബിന്റെ ‘മിന്നാമിന്നിക്കൂട്ടം’ കഥാസമാഹാരം വേദിയില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയായ റജിയ വീരാന്‍ പുസ്തക പരിചയം നടത്തി. തുടര്‍ന്ന് ജെ.സി.ഡബ്യു.സി അംഗങ്ങള്‍ കാഴ്ചവെച്ച കലാപരിപാടികള്‍ ഏവരുടേയും മനംകവര്‍ന്നു. ഇര്‍ഫാന സജീര്‍, റഷ നസീഹു, ഐഷ വസ്ന, അമീന തന്‍സീം, ആയിഷ റാന്‍സി തുടങ്ങിയവര്‍ അവതാരകരായിരുന്നു. ഡോ. നിഖിത ഖിറാഅത്ത് നടത്തി. പ്രോഗ്രാം കണ്‍വീനര്‍ മുന കാസിം സ്വാഗതവും നബീല അബൂബക്കര്‍ നന്ദിയും പറഞ്ഞു.
![]()
