ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് ആഘോഷമായി ഇ ആർ ഇവന്റസ് ന്റെ ബാനറില്‍ ദര്‍ശന ചാനലും, ടീം പാൻ ഇന്ത്യയും സംയുക്തമായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോട് കൂടി സംഘടിപ്പിക്കുന്ന ‘’പാൻ ഇന്ത്യ ഫെസ്റ്റ്’ ഫെബ്രുവരി എഴാം തിയ്യതി വെള്ളിയാഴ്ച ദമ്മാം കോബ്രാ പാര്ക്കിന് സമീപമുള്ള ലൈഫ് പാര്‍ക്കിൽ അരങ്ങേറും എന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. റാപ്പ് ഗായകൻ “ഡബ്സി”, സിനിമ താരം ധ്യാൻ ശ്രീനിവാസൻ, നടി ഭാവന, ഗായിക അഭയ ഹിരണ്മയി അവരോടൊപ്പം ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ ദമ്മാമിനെ ഇളക്കി മറിക്കാൻ ”ദി ബി പോസിറ്റീവ്“ മ്യൂസിക് ബാൻഡ്, നൃത്ത ചുവടുകളോടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഡാൻസിങ് ജോഡി കുക്കുവും ദീപയും ഉൾപ്പടെ ഇരുപതോളം കലാകാരന്മാർ ആണ് ഈ പരിപാടിക്ക് കൊഴുപ്പേക്കാൻ നാട്ടിൽ നിന്നും അതിഥിതികളായി വരുന്നത്. സൗദി കിഴക്കന്‍ പ്രവിശ്യയിൽ പ്രമുഖരായ പോർട്ട് ഗോഡ് ഷിപ്പിങ് & ലോജിസ്റ്റിക്, മിഡിൽ ഈസ്റ്റിലെ തന്നെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ സോന ഗോൾഡ് & ഡയമണ്ട്സ് എന്നിവരാണ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. സൗദിയിലെ പ്രവാസി സമൂഹം ഇത് വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ വൈവിധ്യങ്ങളോട് കൂടി അരങ്ങേറുന്ന പരിപാടിയുടെ കലാ സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ആര്‍ട്ടിസ്റ്റ് മനോജ് മയ്യന്നൂര്‍ ആണ് . സൗദി കിഴക്കൻ പ്രാവിശ്യയിലെ പ്രമുഖ അവതാരക ആയ ഡോണ സൂസൻ ഐസക് ആണ് പരിപാടിയുടെ മുഖ്യ അവതാരക. പ്രോഗ്രാമിന് വേണ്ടി സൗണ്ട്, സ്റ്റേജ് എന്നിവ ഒരുക്കുന്നത് മീഡിയ പ്രൊ ദുബായ് ആണ്. ഈ പരിപാടിയുടെ ഇവന്റ് മാനേജ്മെന്റ് ചെയ്യുന്നത് ഐവിഷൻ ഇവന്റസ് ദമ്മാം ആണ്. വിവിധ കാറ്റഗറി ടിക്കറ്റ് നിരക്കില്‍ അരങ്ങേറുന്ന പരിപാടിയുടെ പ്രവേശന ടിക്കറ്റ്കള്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഏഴാം തിയ്യതി വൈകുന്നേരം 4 മണിക്ക് പരിപാടിയുടെ പ്രവേശന കവാടങ്ങള്‍ ഓപ്പണ്‍ ആവുകയും, വൈകുന്നേരം കൃത്യം ആറു മണിക്ക് പരിപാടി ആരംഭിക്കു കയും ചെയ്യും. ടിക്കറ്റ് ആവശ്യമുള്ളവർ 0596275859, 0557069594, 0544740943 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍, ഡോണ സൂസൻ ഐസക്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാവു ഓമാനൂർ, എബി പി അലക്സ്, രാഘേഷ് പോർട്ട്ഗോഡ്, ഷീബ സോന ഗോൾഡ് & ഡയമണ്ട്സ്, ഇ ആർ ഇവന്റസ് പ്രതിനിധി റസാ അൽ ഫർദാൻ തുടങ്ങിയവര്‍ സംബന്ധിച്ചു.
![]()
