ജിദ്ദ : മലബാര്‍ അടുക്കള ജിദ്ദ ഘടകം ‘അരങ്ങും അടുക്കളയും സീസണ് 3’ എന്ന പേരില്‍ ഫെബ്രുവരി 7 ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിൽ പാചക മത്സരം ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2014 ജൂലൈ 5 നു ദുബായ് ആസ്ഥാനമായി രൂപംകൊണ്ട മലബാര്‍ അടുക്കളക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടകങ്ങളുണ്ട്. പതിനെട്ടു അഡ്മിന്മാരും അന്‍പതിലേറെ കോഓര്ഡിനേര്മാരും നൂറില്‍പരം എക്സിക്യൂട്ടീവ് അംഗങ്ങളും അഞ്ച് ലക്ഷത്തിലേറെ മെമ്പര്‍മാരും മലബാര്‍ അടുക്കളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പാചക വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ചാരിറ്റി രംഗത്തും സജീവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ മോഡറേറ്ററും കോര്‍ഡിനേറ്ററുമായ കുബ്ര ലത്തീഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബ്നം ബാബു, സഹീറ സവാദ്, സബീന മജീദ്, ഫായിസ ഗഫൂര്‍, മുംതാസ് സലാം, സുനീറ അബ്ദുല്‍ റഹീം, ഷംസീറ നജ്മുദ്ധീന്‍, ആശിഖാ റംനാസ് എന്നിവര്‍ പങ്കെടുത്തു.
![]()
