റിയാദ്: ബലദീയ കാർഡ് ലഭിക്കുന്നതിന് പരിശീലന ക്ളാസ്സുകൾ നിര്‍ബന്ധമാക്കിയതോടെ ക്ളാസ്സുകളിൽ തിരക്കേറുന്നു. ഭഷ്യ വിതരണ, സംഭരണ, നിർമാണ മേഖലകളിൽ പണിയെടുക്കുന്നവർക്ക് ബലദീയ കാർഡ് നിരബദ്ധമാക്കിയതാണ് പരിശീലന ക്ളാസ്സുകളിൽ തിരക്കേറാൻ കാരണം. മുൻപ് ബലദീയ കാർഡ് ലഭിക്കുവാൻ ആരോഗ്യ പരിശോധന മാത്രം ആവശ്യമായിരുന്നുള്ളു. എന്നാൽ പുതിയ നിയമപ്രകാരം കാർഡ് ലഭിക്കുന്നതിന് ആരോഗ്യ പരിശോധനക്കൊപ്പം16 മണിക്കൂർ പരിശീലന ക്ളാസിൽ നിർബന്ധമായും പങ്കെടുക്കണം. ദിവസം നാല് മണിക്കൂർ വീതമുള്ള ക്ലാസ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർച്ചയായ നാല് ദിവസത്തെ പരിശീലന ശേഷം ഓൺലൈൻ വഴി പരീക്ഷ നടത്തും. ഇത് പാസ്സാകുന്നവർക്കാണ് ട്രെയിനിങ് സർട്ടിഫിക്കറ്റിനൊപ്പം മൂന്നു വര്‍ഷകാലാവധിയുള്ള കാർഡ് ലഭിക്കുക. മക്ക, ജിദ്ദ, ദമ്മാം,റിയാദ് തുടങ്ങിയ നഗരങ്ങളിൽ ഇതിനുള്ള ട്രെയിനിങ് സെന്റ്ററുകൾ തുടങ്ങിയിട്ടുണ്ട്. ഭക്ഷണ നിർമാണ മേഖല, റെസ്റ്ററന്റ്, കോഫീ ഷോപ്പുകൾ, വിതരണക്കാർ, വെയർ ഹൗസ് ജീവനക്കാർ എന്ന് വേണ്ട ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് മുഴുവൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കാരണം റിയാദിലെ ബത്ഹ സെന്ററിൽ നല്ലതിരക്കാണ് നിലവിൽ ഉള്ളത്. വിവിധ രാജ്യക്കാർക്ക് അവരവരുടെ ഭാഷകളിൽ വെവ്വേറെയാണ് ക്ലാസുകൾ നടത്തുക. ദിവസം മൂന്നു ബാച്ചുകളിലാണ് നിലവിൽ ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8,12, 4 എന്നീ സമയങ്ങളിലാണ് ക്ളാസ്സുകൾ നിലവിൽ നടക്കുന്നത്. ട്രൈനിങ്ങിലേക്ക് ഓൺലൈൻ വഴി ഫീസ് അടച്ചാണ് അപേക്ഷിക്കേണ്ടത്.
![]()
