റിയാദ്:ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ റിയാദിലെ ഖുര്‍തുബയിലെ ബ്രെയ്റ ഹോട്ടലില്‍ സംഘടിപ്പിച്ച വെനസ് ത്രോംബോസിസ് ഹെമോസ്റ്റാസിസ് സിമ്പോസിയം 2024 സമാപിച്ചു. സൗദി സൊസൈറ്റി ഓഫ് ഹെമറ്റോളജിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഹെമറ്റോളജിസ്റ്റുകള്, ക്ലിനിക്ക് പ്രതിനിധികള്‍, ഗവേഷകര്‍ എന്നിവരുള്‍പ്പെടെ 200ലധികം ആരോഗ്യപരിപാലന വിദഗ്ധര്‍ പങ്കെടുത്തു. വെനസ് ത്രോംബോസിസ്, ഹെമോസ്റ്റാസിസ് എന്നിവ കൈകാര്യം ചെയ്യുന്നതിലെ ഏറ്റവും നൂതനമായ നടപടികള്‍ സിമ്പോസിയം ചര്‍ച്ച ചെയ്തു.
സൗദി കമ്മീഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഔദ്യോഗികമായി അംഗീകരിച്ച സിമ്പോസിയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ പങ്കാളിത്തത്തിന് അംഗീകൃത ക്രെഡിറ്റ് സമയം നല്‍കുകയും പ്രൊഫഷണല്‍ വികസനത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള മികച്ച വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ദ്വിദിന പരിപാടിയില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20ലധികം വിദഗ്ധര്‍ വെനസ് ത്രോംബോസിസ്, രക്തസ്രാവം, രക്തം കട്ടപിടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ അവതരിപ്പിച്ചു.
”രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് തുടര്‍ച്ചയായ പഠനവും ആരോഗ്യ സംരക്ഷണത്തില്‍ സഹകരണവും അനിവാര്യമാണ്. ഹെമറ്റോളജി മേഖലയിലെ സമ്മര്‍ദം നിറഞ്ഞ വെല്ലുവിളികളും സമീപകാല കണ്ടെത്തലുകളും ചര്‍ച്ച ചെയ്യുന്നതിനായി പ്രമുഖരായ പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവന്നതില്‍ ഏറെ അഭിമാനിക്കുന്നതായും, സിമ്പോസിയത്തെകുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് കെഎസ്എ സിഇഒ മുഹമ്മദ് അല്‍ഷമാരി പറഞ്ഞു. ഈ സിമ്പോസിയം വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്, അത് വിദഗ്ധര്‍ക്കിടയില്‍ സഹകരണം വളര്‍ത്തിയെടുക്കുകയും ചെയ്തു. ഒപ്പം രോഗി പരിചരണത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നൂതന മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനും സിമ്പോസിയം അവസരമൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പ്ലേറ്റ്ലെറ്റ് ഡിസോര്‍ഡര്‍, ലുക്കീമിയ രോഗികളിലെ ത്രോംബോസിസ്, രക്തം കട്ട പിടിക്കാന്‍ സമയമെടുക്കുന്ന പ്രത്യേക സാഹചര്യം, ക്യാന്‍സറുമായി ബന്ധപ്പെട്ട ത്രോംബോസിസിലെ DOACS, പ്രതിരോധം, രോഗനിര്‍ണയം, ഗര്‍ഭിണികളിലെ PE, DVT എന്നിവ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ നിരവധി നിര്‍ണായക വിഷയങ്ങളിലേക്കുള്ള സുപ്രധാന ഉള്‍ക്കാഴ്ചകളും സംവാദങ്ങളും സിമ്പോസിയത്തിലുണ്ടായി. ഈ മേഖലയിലെ പ്രധാന ഡോക്ടര്‍മാരും അക്കാദമിക് വിദഗ്ധരുമാണ് ഈ സെഷനുകള്‍ നയിച്ചത്. സിമ്പോസിയത്തില്‍ പങ്കെടുത്ത മെഡിക്കല്‍ കമ്മ്യൂണിറ്റിക്ക് ആഴത്തിലുള്ള പഠനത്തിന് അവസരം നല്‍കുന്നതായിരുന്നു ഓരോ സെഷനുകളും. മികച്ച ചികിത്സാ ഫലങ്ങള്‍ ലഭ്യമാക്കുന്നതിനായി ജനിതക ഘടകങ്ങളും സഹവര്‍ത്തിത്വങ്ങളും ഉള്‍പ്പെടെ വ്യക്തിഗത രോഗി പ്രൊഫൈലുകളിലേക്ക് ചികിത്സാ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നതായിരുന്നു ഇവന്റിലെ സെഷനുകള്‍.
പങ്കെടുത്ത സ്പെഷ്യലിസ്റ്റുകള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും ഹെമറ്റോളജിയിലെ ഏറ്റവും പുതിയ മെഡിക്കല്‍ മുന്നേറ്റങ്ങളും തന്ത്രങ്ങളും അടുത്തറിയാനുള്ള അവസരം സിമ്പോസിയം വാഗ്ദാനം ചെയ്തു. രോഗികളുടെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷനുകള്‍ വിഭാവനം ചെയ്തത്. ഈ മേഖലയിലെ ആരോഗ്യ പരിപാലന വിദഗ്ധരുടെ തുടര്‍ച്ചയായ വികസനത്തിനും നവീകരണത്തിനും സംഭാവന നല്കുന്ന കൂടുതല്‍ വിദ്യാഭ്യാസ പരിപാടികള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
![]()
