റിയാദ് : മെക് സെവൻ റിയാദ് ഹെൽത്ത് ക്ലബ് സൗജന്യ സ്റ്റഡി ടൂർ യാത്ര സംഘടിപ്പിച്ചു.
റിയാദിൽ നിന്ന് 100 ഓളം പേര് കുടുംബങ്ങള്‍ ഉള്‍പ്പെടെ അൽ – മറായി ആഗ്രോ ഫാം സന്ദർശിച്ചു. കുട്ടികൾക്കും, മുതിർ ന്നവർക്കും മറ്റൊരു ഹൃദ്യമായ അനുഭവം നല്കാന് ഈ യാത്രക്ക് കഴിഞ്ഞു. പാൽ തരുന്ന പശു കിടാങ്ങളെ കാണാൻ പറ്റിയില്ലെങ്കിലും ആധുനിക സാങ്കേതിക വിദ്യയിൽ ടച്ച് സ്ക്രീനിൽ അൽ -ഖർജ്ഫാം ഓഡിറ്റോറിയത്തിലെ കാഴ്ചകള്‍ നല്ല അനുഭവമായി മാറി . തിരിച്ചു വരുമ്പോൾ അൽ മറായി അധികൃതർ സമ്മാന പൊതികൾ സംഘാംഗങ്ങള്‍ക്ക് കൈമാറി. രാവിലെ എഴര മണിക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് 12 മണിയോടെ തിരിച്ചെത്തി. ബത്ത, മലസ് ഹെൽത്ത് ക്ലബ് ട്രൈനെർസ് മഷ്ഫർ,സമീർ,ലത്തീഫ് കക്കാട് , ഫൈസൽ ബത്ത എന്നിവര്‍ യാത്രക്ക് നേതൃത്വം നൽകി.
പരിപാടി എഞ്ചിനീയര്‍ ഷുക്കൂർ പൂക്കയിലും സ്റ്റാൻലിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. നാസർ ലൈസ്, അബ്ദു പരപ്പനങ്ങാടി, സിദ്ദിഖ് കല്ലുപറമ്പൻ ഷെറഫു, അഖിനാസ്, കോയ മൂവാറ്റുപുഴ, പി ടി എ ഖാദർ, അബ്ദുറസാഖ് കൊടുവള്ളി , അബ്ദുൽ കരീം, ഇസ്മായിൽ കണ്ണൂർ എന്നിവർ നേതൃത്വം നൽകി .
![]()
