റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്ക-റിയാദ് മുൻ ചെയർമാനും, റിയാദിലെ കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന അന്തരിച്ച സത്താർ കായംകുളത്തിന്റെ അനുസ്മരണ യോഗം ഈ വരുന്ന നവംബർ 15 ന് മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.
റിയാദിലെ രാഷ്ട്രീയ, സാമൂഹിക, കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, പ്രാദേശിക സംഘടനാ പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ അനുസ്മരണ യോഗമാണ് സംഘടിപ്പിക്കുന്നത്
![]()
