കൊല്ലം :കരുനാഗപ്പള്ളി. മുൻജില്ലാ പഞ്ചായത്ത് മെമ്പറും കൊല്ലംജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് എസ്.വി. മാർക്കറ്റ് മുനമ്പത്ത് വിട്ടിൽ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. മുൻ ബോട്ട് ക്ലബ് പ്രസിഡൻ്റ്, കോഴിക്കോട് മിൽമാ കോ- ഓപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡൻ്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കോഴിക്കോട് കയർ സഹകരണ സംഘം പ്രസിഡൻ്റ്, മുനമ്പത്ത് കുടുംബയോഗം പ്രസിഡൻ്റ് , കോഴിക്കോട് ജുമാഅത്ത് കമ്മിറ്റി പരിപാലന സമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.മൃതദേഹം രാവിലെ 8 മണി വരെ കൊല്ലകയിലെ വസതിയിലും 9 മണിക്ക് കോൺഗ്രസ് ഭവനിലും തുടർന്ന് കരുനാഗപ്പള്ളി കോഴിക്കോട് കുടുംബ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം വെള്ളിയാഴ്ച 11 മണിക്ക് കോഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.
ഭാര്യ അസുമാബീവി, മക്കൾ അബ്ദുൽ വാഹിദ്, വാഹിദ ( കാനറാ ബാങ്ക്) മരുമക്കൾ ഷംനാദ് (മാളുട്ടി ട്രാവൽസ് ) റജീന.
ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത് എന്നിവരുടെ ജ്യേഷ്ഠ സഹോദരനാണ്.
വഹാബിന്റെ നിര്യാണത്തിൽ ഒ ഐ സി സൗദി നാഷണൽ കമ്മിറ്റി, റിയാദ് സെൻട്രൽ കമ്മിറ്റി, കൊല്ലം ജില്ലകമ്മിറ്റികൾ അനുശോചിച്ചു.
![]()
