ദമാം: ഒ ഐ സി സി ദമാം റീജ്യണല്‍ കമ്മിറ്റി ‘ഈദ് മുഹബ്ബത്ത് 2024’ ഈദ് സംഗമം സംഘടിപ്പിച്ചു. ദമ്മാം ബദ്ര് അല്‍ റാബി ആഡിറ്റോറിയത്തില്‍ ഒ ഐ സി സി കുടുംബാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമായി സംഘടിപ്പിച്ച ആഘോഷ സംഗമത്തില്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര് പങ്കെടുത്തു.
ഈദ് സംഗമം ഒ ഐ സി സി നാഷണല്‍ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
റീജ്യണല്‍ ആക്ടിംഗ് പ്രസിഡന്റ് ഷംസ് കൊല്ലം അധ്യക്ഷത അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രതിനിധികളായ ഹനീഫ് റാവുത്തര്‍, സിറാജ് പുറക്കാട്, നാഷണല്‍ പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹന്, റീജ്യണല്‍ നേതാക്കളായ വില്സന് തടത്തില്‍, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, സി.ടി ശശി, ജേക്കബ്ബ് പാറയ്ക്കല്‍, അന്‍വര്‍ വണ്ടൂര്‍, ആസിഫ് താനൂര്‍, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പി ബേബി, യഹിയ കോയ, വനിത വേദി പ്രസിഡന്റ് ലിബി ജയിംസ്, വനിത വേദി ജനറല്‍ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവ ഈദ് ആംശസകള്‍ നേര്‍ന്നു. റീജ്യണല്‍ സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
കലാപരിപടികളില്‍ പങ്കെടുത്തവര്‍ക്കും മത്സര ഇനങ്ങളില്‍ വിജയികളായവര്‍ക്കും സംഗമത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഔപചരികതകളൊന്നുമില്ലാതെ ഒ ഐ സി സി കുടുംബാംഗങ്ങള്‍ പാടിയും ആടിയും കളിച്ചും സ്വാദിഷ്ടമായ വിഭവങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന് പരസ്പരം വിളംബിക്കൊടുത്തതും പരിപാടിയുടെ മാറ്റ് കൂട്ടി.

ഷാജിദ് കാക്കൂര്‍, അന്‍ഷാദ് ആദം, ഹമീദ് മരക്കാശ്ശേരി, സജൂബ് അബ്ദുല്‍ ഖാദര്‍, അന്‍വര്‍ സാദിഖ്, ശ്രീനാഥ്, ജോണി പുതിയറ, ബിനു പുരുഷോത്തമന്, ശ്യാം പ്രകാശ്, അസ്ലം ഫെറോക്ക്, മുസ്തഫ നണിയൂര്‍ നമ്പറം, രമേശ് പാലയ്ക്കല്‍, ദില്‍ഷാദ്, ഷമീം ഇരുമ്പുഴി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി.
ബിനു പി ബേബി, ഷിജില ഹമീദ് എന്നിവര്‍ അവതാരകരായിരുന്നു.
![]()
