റിയാദ് : റീച്ചൂസ് ബാനറിൽ മജീദ് കെ പി പതിനാറുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന “ഈദിൻ ഇശൽ തക്ബീർ ധ്വനി” സംഗീത ആൽബം ബലിപ്പെരുന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വാർത്ത കുറിപ്പിലറിയിച്ചു.മനോഹരമായ ഗാനങ്ങളടങ്ങിയ ആൽബത്തിന് പിന്നിൽ ഒരു കൂട്ടം പ്രവാസി കലാകാരന്മാരാണ്. സംഗീത സംവിധാനം ഗായകൻ കുഞ്ഞി മുഹമ്മദ് വയനാട് ആണ്. ശ്രോതാക്കൾക്ക് കാതിനും മനസിനും ഇമ്പം നൽകി വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഷിജു കോട്ടുങ്ങലും നൈല ജാനിസുമാണ്.അണിയറയിൽ റിയാദിലെ കലാ രംഗത്തെ നിറ സാനിധ്യങ്ങളായ നൗഫൽ വടകര, റഫീഖ് പെരിന്തൽമണ്ണ, ജയജയൻ, കബീർ എടപ്പാൾ, ദിൽഷാദ്,നൗഫൽ കോട്ടയം, ജാനീസ് പാലെമാട്,ബനൂജ്, പൂക്കോട്ടുപാടം എന്നിവർ അണിയറയിൽ ഉണ്ട്.
![]()
