റിയാദ്- അവധിക്കായി നാട്ടിലേക്കു പോകാൻ ഒരു ദിവസം അവശേഷിക്കെ മലയാളി റിയാദിൽ നിര്യാതനായി.കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ കൊറവയല്‍ അരയില്‍ വീട് ദിനേശ് (42) ആണ് മരിച്ചത് .റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. ഭാര്യ രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.
![]()
