റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാലു വർഷത്തോളമായി ശമ്പളവും മറ്റു അനുകൂല്യങ്ങളുമില്ലാതെ പ്രവാസത്തിന്റെ കഷ്ടതകളനുഭവിക്കുന്ന റിയാദ് ഫർണീച്ചർ കമ്പനിയിലെ ലേബർ ക്യാമ്പിൽ വെച്ചു നടന്ന ഇഫ്താറിൽ തൊഴിലാളികളടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
അന്നേ ദിവസം തന്നെ പാലക്കാട് ജില്ലയിലെ പതിനഞ്ചോളം വരുന്ന വിവിധ ശരണാലയങ്ങളിലും ഇഫ്താർ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ ‘പാലക്കാടൻ ഇഫ്താർ 24’ന് പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ,കോർഡിനേറ്റർ മഹേഷ് ജയ്,ശിഹാബ് കരിബാറ,ഷാജീവ് ശ്രീകൃഷ്ണപുരം,ഷഫീർ പത്തിരിപ്പാല, ഫൈസൽ ബഹ്സാൻ, റൗഫ് പട്ടാമ്പി, അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, അനസ്, നഫാസ്, വാസുദേവൻ, മുജീബ്, മനാഫ്, സുബീർ, ഫൈസൽ പാലക്കാട്, മധു, അൻസാർ . കരീം,സയ്യിദ്,ഇസഹാക്,ഷഹീർപാതിരിപ്പാല,സുൾഫി,അനീഷ്,വിക്കി,മനു,സുബിൻ,ഭൈമിസുബിൻ,വിനോദ്,മുജീബ്, എന്നിവർ നേതൃത്വം നൽകി.
ഷിഹാബ് കൊട്ടുകാട്,ഷംനാദ് കരുനാഗപ്പള്ളി,സൈദലവി ഏഴുവന്തല-അൽഹസ്സ ,കരിം കെ റ്റി, മുസ്തഫ ടോപ്ചിക്കൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

![]()
