ബുറൈദ : ബുറൈദ അൽ വുസൈത്തി സ്റ്റേഡിയത്തിൽ അൽ ഖസ്സിം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ( QIFA)സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഒഐസിസി അൽ ഖസീംസെൻട്രൽ കമ്മിറ്റി ഏപ്രിൽ 18 ന് നടത്തുന്ന രാജീവ് ഗാന്ധി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ലോഗോ പ്രകാശനം ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തിരൂരും QIFA പ്രസിഡന്റ് സുഹൈൽ തങ്ങളും ചേർന്ന് നിർവഹിച്ചു.
സാമൂഹ്യ പ്രവർത്തകനും ഒഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനുമായ സക്കീർ പത്തറ, ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി പ്രമോദ് കൂര്യൻ കോട്ടയം, ഒ ഐ സി സി യുടെ സ്പോർട്സ് വിഭാഗം ചെയർമാൻ സുധീർ കായംകുളം, വൈസ്പ്രസിഡൻ്റുമാരായ അബ്ദുറഹിമാൻ കാപ്പാട്, അസീസ് കണ്ണൂർ,മുജീബ് ഒതായി, ജനറൽ സെക്രട്ടറി പി.പി എം അശ്റഫ് കോഴിക്കോട് , ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. സിറാജുദ്ധീൻ തട്ടയിൽ, വിനീഷ് ചെറിയാൻ, ഷിയാസ് കണിയാപ്പൂരം, ബഷീർ വെങ്ങാലിയിൽ എന്നിവർ നേതൃത്വം നൽകി.
QIFA സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിൽ റിയൽ സ്റ്റാർ ബുറൈദയെ തോൽപ്പിച്ച റോക്കിങ് സ്റ്റാർ ഉനൈസ ടീമിന് അൽ ഖസ്സിം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സുഹൈൽ തങ്ങൾ കപ്പ് കൊടുത്തു. ഒഐസിസി സ്പോൺസർ ചെയ്ത ബെസ്റ്റ് പ്ലയർ, ബെസ്റ്റ് ഗോൾകീപ്പർ, ബെസ്റ്റ് സ്റ്റോപ്പർ, എന്നിവർക്കുള്ള കപ്പുകൾ ഒഐസിസി അൽഖസ്സീം സെൻട്രൽ കമ്മിറ്റി യുടെ സ്പോർട്ട്സ് വിഭാഗം ചെയർമാനും, അൽ ഖസ്സിം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറിയുമായ സുധീർ കായംകുളം സമ്മാനിച്ചു.
![]()
